Saturday 22 January 2011

ആര്യസമാജം

Font Rachana

ത്മീയവും ഭൗതികവുമായ പരിപൂര്‍​​​ണ വികാസത്തിന് നമുക്ക് ശരിയായ അറിവ് ആവശ്യമാണ്.

ഈ കാലഘട്ടത്തില്‍ ജ്‍ഞാന ‌ദാഹികളായ സത്യാന്വേഷികള്‍ പോലും വഴിപിഴച്ചു പോകാ‌റുള്ളത് നമ്മുക്കറിവുള്ളതാണല്ലോ? ഇത്തരക്കാര‌െ സ്വന്തം പ്രസ്ഥാനത്തിന്‍റെ വിശ്വാസപ്രമാണങ്ങള്‍ പരമപ്രമാണമാണെന്ന് ധരിപ്പിക്കുകയും, കാലങ്ങളായി ആവ‌ശ്യാനുസരണം ഉപയോഗിച്ച് ഉപേക്ഷിച്ചു പോരുന്നു. കൂടാതെ, മനുഷ്യന്‍റെ ചി‌ന്താസ്വാതന്ത്ര്യത്തെ മരവിപ്പിച്ച് മനസ്സിനെയും ബുദ്ധിയെയും അടിമപ്പെടുത്തി വിശ്വാസങ്ങളുടെ തുറുങ്കില്‍ അടക്കുന്നു.

അനവധി വിശ്വാസങ്ങള്‍ നമുക്കുചുറ്റും പരക്കുന്പോള്‍ ! നാം ഇതില്‍ ഏതിനെയാണ് പ്രമാണമാക്കുക ?


വിശ്വാസങ്ങള‌ില്‍ സത്യം അന്തര്‍ലീനമായിരിക്കുന്പോള്‍ ശരിയായ സത്യത്തെ അന്വേഷിക്കാന്‍ നാം നിര്‍ന്ധിതനാകെണ്ടിവരും അപ്പോള്‍ ബുദ്ധിക്കും യുക്തിക്കും ഉണര്‍വേകുന്ന ഒരു സത്യസി‌ദ്ധാന്തം ന‌മു‌ക്കാവശ്യമായിതീരുന്നു.

കാപട്യങ്ങള്‍ക്കൊരറുതി വരുത്തികൊണ്ട് സത്യാര്‍ത്ഥങ്ങളെ പ്രകാശിപ്പിക്കുവാന്‍ ആര്യസമാജം ഇവിടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.

No comments: