Sunday 27 September 2009

ആരാധന - പ്രാര്‍ത്ഥന - ഉപാസന

ചുവടെ എഴുതപ്പെട്ട മന്ത്രത്തിന്റെ തെറ്റായ വ്യാഖ്യാനം പാര്‍ത്ഥന്‍ എന്ന ബ്ലോഗില്‍ കണ്ടു. ശരിയായ മന്ത്രാര്‍ത്ഥം ഇപ്രകാരം ആകുന്നു.
അന്തവത്തു ഫലം തേഷാം
തദ് ഭാവത്യല്പമേധസാം
ദേവാന്‍ ദേവ യജോ യാന്തി
മദ്ഭക്താ യാന്തി മാമപി
ഭ. ഗീ. (7:23)

എന്നാല്‍ ഈ അല്പബുദ്ധികള്‍ക്ക് ലഭിക്കുന്ന ഫലം നാശം ഉള്ളതാകുന്നു,
മോക്ഷത്തെപോലെ സ്ഥിരമല്ല.

ദേവതകളെ ഭജിക്കുന്നവര്‍ ദേവതകളെ പ്രാപിക്കുന്നു
എന്നെ (പരമാത്മാവിനെ) ഭജിക്കുന്നവര്‍ എന്നെ (പരമാത്മാവിനെ) പ്രാപിക്കുന്നു
ആത്മാവിനെ ഭജിക്കുന്നവര്‍ ആത്മാവിനെ പ്രാപിക്കുന്നു

ഇതാണ് ഈ മന്ത്രത്തിന്റെ അര്‍ത്ഥം

ദേവത എന്ന വാക്കിന്റെ അര്‍ത്ഥം വിവരിക്കാം

ദാനാത്‌ വ (ദാനം ചെയ്യുന്നതിനാല്‍)
ദ്യോതനാത്‌ വ (പ്രകാശം ചോരിയുന്നതിനാല്‍)
ദീപനാത്‌ വ (പ്രകാശിപ്പിക്കുന്നതിനാല്‍)
ദ്യുസ്ഥാനേതി വ (ദ്യോവില്‍ സ്ഥിതി ചെയ്യുന്നതിനാല്‍)

ദേവത എന്നത് പുരാണങ്ങളിലെ കഥകളിലെ ശരീരധാരികള്‍ അല്ല.
മേല്‍പറഞ്ഞ വിശേഷഗുണങ്ങള്‍ ഉള്ള എല്ലാ വസ്തുക്കളും ദേവത എന്ന് വിളിക്കാം.
നിരുക്ക്തത്തില്‍ യാസ്ക്കന്‍ നിര്‍വചനം നല്‍കിയിട്ടുണ്ട്.

ന തസ്യ പ്രതിമ അസ്തി എന്ന് വേദം പറയുന്നതിനാല്‍ വിഗ്രഹാരാധന ശരിയല്ല.

ഈ മന്ത്രം വൈദികമല്ല ആയതിനാല്‍ പ്രമാണവുമല്ല.

Saturday 26 September 2009

ഈശ്വരന്‍ - നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം

ഇതൊരു ഖണ്ഡനം ആണ് ശ്രേയസ്എന്ന ബ്ലോഗിലെ ലേഖനത്തിന് അഭിപ്രായം എഴുതി ഖണ്ടിച്ചതാണ്,
ആരാണ് ഈശ്വരന്‍ ? എന്നതിന്റെ ഉത്തരം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
മാതൃ ലേഖനത്തിന്റെ ഓരോ പാരഗ്രാഫ് അനുസരിച്ചാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്.
ആത്മാവും, പരമാത്മാവും ഒന്നല്ല അവ രണ്ടാണ്,
പരമാത്മാവ്‌ മാത്രമാണ് സച്ചിധനന്ദ രൂപം അല്ലാതെ ആത്മാവല്ല.

വിഷയധിതനായ ബ്രഹ്മം വാക്കിനും, മനസ്സിനും എന്നല്ല ഒന്നിനും വിഷയമല്ല എന്നത് ശരിയാണ്,
എന്നാല്‍ അവനവന്റെ ജ്ഞാനത്തിലധിഷ്ടിതമായി ബ്രഹ്മത്തെ കുറിച്ച് പറയാന്‍ കഴിയും.
തെളിവ് ആര്‍ഷ ഗ്രന്ഥങ്ങള്‍ തന്നെ.
ആത്മാവ് ഒന്നും ചെയ്യുന്നില്ല, പറയുന്നില്ല, അനുഭവിക്കുന്നില്ല എന്നത് ശരിയല്ല.
സുഖ ദുഃഖ അനുഭവങ്ങള്‍ പിന്നെ ആര്‍ക്കാണ് അനുഭവപ്പെടുന്നത് ?

കര്‍ത്താവ് ഈശ്വരനും, ഭോക്താവ് ആത്മാവുമാണ് ഇവ രണ്ടും ഒന്നല്ല.
ഈശ്വരന്‍ സൃഷ്ട്ടി നടത്തിയത് ഈശ്വരന് വേണ്ടിയല്ലതതിനാല്‍ തന്നെ.

ബ്രഹ്മം അനാദിയാണ് കാരണം ജനിച്ചത്‌ മാത്രമേ മരിക്കുകയുള്ളൂ.
സര്‍വ്വവ്യാപിയയതിനാല്‍ ഈശ്വരന്‍ അരൂപിയാണ്,
സത്വ, രജ, തമോ ഗുണങ്ങള്‍ ഇല്ലാത്തതിനാല്‍ അദേഹം നിര്‍ഗുണന്‍ ആണ്,
സര്‍വ്വ ശക്തനായതിനാല്‍ നിര്‍ഭയന്‍ ആണ്,
നിരാകാരന്‍ ആയതിനാല്‍ വികാരവും ഇല്ല,

സര്‍വ്വജ്ഞനായ ഈശ്വരന് ബുദ്ധിയില്ല എന്നത് വിഡ്ഢിത്തമല്ലേ ?
അഹോരാത്രം നടന്നുവരുന്ന സൃഷ്ട്ടി യഞ്ജം വീക്ഷിച്ചതില്‍ നിന്നാണോ ഈശ്വരന്‍ കര്‍മ്മം ചെയ്യുന്നില്ല
എന്നത് കണ്ടെത്തിയത് ?

ഉപാസന വ്യര്‍ത്ഥമാകുന്ന തരത്തിലാണോ ഈശ്വരന്‍ അപ്രപ്രിയന്‍ ?
ബ്രഹ്മം സാകരമായി തീരുന്നത് ഭക്തന്‍മാരുടെ അജ്ഞതയിലും,
മനോരോഗത്താലും ആയിരിക്കാം.

മതമെന്നാല്‍ അഭിപ്രായം എന്ന് മാത്രമാണ്,
ഹൈന്ദവം എന്നത് മതം അല്ലാത്തപ്പോള്‍
ഏത് മതത്തിലാണ് രൂപമുള്ള ദൈവങ്ങളെ സൃഷ്ട്ടിച്ചിരുക്കുന്നത്‌ ?
അള്ളാഹുവിനോ, യെഹോവക്കോ രൂപം ഉള്ളതായി പ്രത്യക്ഷത്തില്‍ കാണുന്നില്ല.

അവതാരങ്ങള്‍ ഒരുകൂട്ടം മനോരോഗികള്‍ക്ക് ആശ്വാസം നല്‍കി
പരോക്ഷമായ് പിടിച്ചു പറിക്കുന്ന തസ്കര പ്രഭുക്കള്‍ മാത്രമാണ്.
ഈശ്വരന്‍ സര്‍വ്വവ്യാപിയും, സര്‍വ്വശക്തനുമായതിനാല്‍ അവതാരം അനാവശ്യം.

ദൈവ പുത്രന്മാര്‍ ആരൊക്കെ എന്ന് സുചിപ്പിക്കാമായിരുന്നു,
ഒരാള്‍ യേശു ആയിരിക്കാം മറ്റെയാള്‍ ?
ബൈബിള്‍ പ്രകാരം ദൈവപുത്രന്റെ അമ്മ എന്നതില്‍ ഉപരി
അവര്‍ ദൈവത്തിന്റെ ഭാര്യയുമാണ്.
കാരണം ആദത്തെ സൃഷ്ട്ടിച്ചതുപോലെ അല്ല യേശുവിനെ സൃഷ്ട്ടിച്ചത്.

നമ്മുടെ നാട്ടില്‍ മോഹല്‍ ലാല്‍, മമ്മൂട്ടി എന്നിവരെ ആരധിക്കുനതുപോലെ
മേല്‍ പറഞ്ഞവരെ സത്യത്തെ അറിയാതെ ഭയന്നരധിക്കും.

വിശ്വാസത്തില്‍ നിന്ന് ജ്ഞാനം എന്നതില്‍ നിന്ന്
ജ്ഞാനത്തില്‍ നിന്ന് വിശ്വാസം ഉണ്ടായിവരുന്നത് വരെ
ഈ നാടകം തുടര്‍ന്നുകൊണ്ടിരിക്കും.

ഹിന്ദു പുരാണങ്ങള്‍ എന്നത് കെട്ടുകഥകള്‍ മാത്രമാണ് ഇക്കാര്യം ശ്രെയസില്‍ ശ്രീ എഴുതിയുരിക്കുന്നു. കുറെ കപട ആചാര്യരാമന്‍മാര്‍
എഴുതിയുണ്ടാക്കിയ നവീന ഗ്രന്ഥങ്ങള്‍ മാത്രമാണ് അവ. ആവശ്യമെങ്കില്‍ തെളിയിക്കാം.
വേദത്തെ തള്ളിപ്പറഞ്ഞ കാലം മുതല്‍ അനാചാരങ്ങള്‍ വര്‍ദ്ധിച്ചുവന്നു.

ജൈനന്മാരാണ് വിഗ്രഹാരാധന തുടങ്ങി വച്ചത്.
ഈശ്വരനെ അല്ലാതെ അദ്ദേഹത്തിന്റെ സൃഷ്ടികളെ ഒന്നിനെയും ആരാധിക്കാന്‍ പാടില്ല,
അത് ഏത് ഭാവത്തില്‍ ആണെങ്കിലും.
ആത്മവിശ്വാസം ഇല്ലാത്തവരെ കുറിച്ച് എന്ത് പറയാന്‍, അവനെ
ആള്‍ ദൈവങ്ങള്‍ വിഘ്നേശ്വരനെയും, ഉണ്ണികണ്ണനെയും കാണിച്ചു വഞ്ചിച്ചു വാഴട്ടെ !
സായുജ്യമെന്ന തോന്നല്‍ മിഥ്യ ആണെന്ന്‌ സമ്മതിച്ചതില്‍ സന്തോഷം.
സരസ്വതി എന്നത് വീണ പിടിച്ച് അരയന്നത്തിന്റെ പുറത്തിരിക്കുന്ന സ്ത്രീ രൂപമല്ല.
അത് ഈശ്വരന്റെ നാമങ്ങളില്‍ ഒന്നുമാത്രമാണ് .
ചിത്രകാരന്റെ ഭാവനയില്‍ നിലവിലെ രൂപം ഉണ്ടായി വന്നുയെന്നു മാത്രം.
അന്ധവിശ്വാസം ഒരിക്കലും ആത്മ വിശ്വാസം നേടി തരില്ല,
അവ തിന്മയിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.
കൃഷ്ണനും, ക്രിസ്തുവും ജീവിച്ചിരുന്ന യുഗപുരുഷന്‍മാര്‍ മാത്രമാണ്,
അവരുടെ ആശയങ്ങള്‍ കലര്പ്പോടുകൂടി ഭാഗികമായി
ഇന്നും നിലനില്‍ക്കുന്നത് തന്നെയാണ് തെളിവ്.

സുഖവും ദുഖവും പങ്കുവയ്ക്കാന്‍ കഴിയുന്ന ഒന്നല്ല കാരണം,
പ്രസ്തുത അനുഭവങ്ങള്‍ ആത്മാവിന് മാത്രമാണ് ഉളവാകുന്നത്.
എന്റെയും, താങ്കളുടെയും ആത്മാവ് ഒന്നല്ല എന്നതിനാല്‍
ഒരേ അനുഭവങ്ങള്‍ പരസ്പരം ഒരുപോലെ ഒരിക്കലും ഉണ്ടാകുന്നില്ല.
അറിവില്ലാത്തവര്‍ ദുഃഖം പങ്കിടാന്‍ വരുന്ന സുഹൃത്തിനെ
ഈശരനായ് കണ്ടെന്നുവരാം. പക്ഷേ ശരി ഇതാണ് എന്ന് പറയരുത്‌.
അറിവിയില്ലയിമ കാട്ടുവാസിയെയും, നഗരവാസിയെയും ഒരുപോലെ തന്നെയാണ്.
ആദിത്യനമസ്കാരം നടത്തുന്ന നഗരവാസികള്‍ ഇന്നും ഉണ്ട്.
so called ബ്രാഹ്മണന്മാരും സൂര്യനെ ആരധിക്കുനുണ്ട്.
ദോക്ഷമല്ലാത്ത അന്ധവിശ്വാസം താങ്കള്‍ പ്രോത്സാഹിപ്പിക്കുമോ ?
തസ്ക്കരനു മോക്ഷണം എന്നപോലെയാണ് കപട സന്യാസിക്കു ആത്മീയത
ഇവ മറ്റുള്ളവര്‍ക്ക് ആസ്വസമെന്കില്‍ താങ്കള്‍ എതിര്‍ക്കില്ലേ ?
ചിന്താ ശക്തി കുറഞ്ഞവര്‍ ആരെങ്കിലും ഉണ്ടോ ?
ചിന്തിക്കുന്നത് ഒരു അദ്ധ്വാനമായി കാണുന്നവരെ സന്തോഷിപ്പിക്കണോ ?
ഈശ്വരനെ സ്വയം മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ,
ഗുരു ഒരു മാര്‍ഗം മാത്രം. കാരണം ഗുരുവും, ശിഷ്യനും
രണ്ടാത്മാക്കള്‍ ആണെന്നത് തന്നെ,
ഒന്നെങ്കില്‍ ലോകത്ത് ഒരാള്‍ ആത്മസാക്ഷാത്കാരം നേടിയാല്‍ മാത്രം മതിയാരുന്നു.
ആയതിനാല്‍ തന്‍ തന്നെ അറിയുന്നതല്ല ഈശ്വരന്‍.
ശ്രീ യുടെ ശ്രെയസിലെ ഞാന്‍ ആര് ? എന്ന പോസ്റ്റില്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുക്കുന്നു.
ഈശ്വരന്‍ എന്താണെന്നു മനസ്സിലായാല്‍ യോഗികള്‍ക്ക്
എന്നല്ല ആര്‍ക്കും വിഗ്രഹാരാധന ആവശ്യമില്ല.
ആത്മസാക്ഷാല്‍ക്കാരം നേടിയവര്‍ കാര്യത്തിന്റെ കാരണത്തെ അറിയുന്നു,
ആയതിനാല്‍ യോഗികള്‍ക്ക് എല്ലാം അറിയാം എന്ന് പറയുന്നത്.
പക്ഷെ ! സൃഷ്ട്ടിയുടെ രഹസ്യം ഇന്നും രഹസ്യമാണ്‌ എന്ന സത്യം സ്മരിക്കാതെ വയ്യ.
ആയതിനാല്‍ എല്ലാം അറിയുന്നവന്‍ അവന്‍ മാത്രം അത്രേ !!!
ഈയുള്ളവന്റെ അഭിപ്രായം ഇപ്രകാരം ആകുന്നു.

Friday 25 September 2009

അഹം ബ്രഹ്മാസ്മി

ബ്രഹ്മയിവ ഇദം അഗ്ര ആസീത്‌
തത് ആത്മാനമേവ അവേതത്
അഹം ബ്രഹ്മാസ്മി ഇതി
ശതപത ബ്രഹ്മണം (ബ്രഹതാരണ്യോപനിഷ്യത്ത്)

ബ്രഹ്മം തിരിച്ചറിഞ്ഞു ഞാന്‍ ബ്രഹ്മമാണെന്നു കാരണം ബ്രഹ്മം സര്‍വ്വജ്ഞന്‍ ആകുന്നു.
ഇതാണ് പ്രസ്തുത മന്ത്രത്തിന്റെ രത്നച്ചുരുക്കം.

അഹം = ഞാന്‍,
ബ്രഹ്മ = ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നു,
അസ്മി = ആകുന്നു.

മഹാവാക്യമെന്നു അദ്വൈതികള്‍ അനുഭൂതി വാക്യമായി ഓമനിക്കുന്ന മുറിവാക്യങ്ങളായ
പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസി, തത്ത്വമസി, അയമാത്മാ ബ്രഹ്മ
എന്നിവ വേദവാക്യങ്ങള്‍ അല്ല. ഇവ ബ്രാഹമണ ഗ്രന്ഥങ്ങളില്‍ മാത്രം കാണപ്പെടുന്നു.

എല്ലാം ബ്രഹ്മമെങ്കില്‍ ഈ മുറിവാക്യങ്ങളെ ശങ്കരന്‍ മഹാവാക്യങ്ങളായി വ്യാഖ്യാനിച്ചത് ആര്‍ക്കു വേണ്ടി ?
ബ്രഹ്മത്തിനോ ?
അതോ ?
ജീവാത്മാവിനോ ?

എല്ലാം ബ്രഹ്മമെങ്കില്‍ ബ്രഹ്മത്തിനു ബ്രഹ്മ വ്യാഖ്യാനമോ ?

അനുഭൂതി വാക്യങ്ങള്‍ എന്നറിയപ്പെടുന്നവയിലെ അനുഭൂതി ആര്‍ക്കാണ് അനുഭവപ്പെടുന്നത് ? ബ്രഹ്മത്തിനോ ?
അതോ ? ...............!!!!!!

എല്ലാം ബ്രഹ്മമെങ്കില്‍ ബ്രഹ്മത്തിന്റെ ഗുണമെന്ത് ?
ആ ഗുണം എനിക്ക് ഉണ്ടോ ?
ഞാന്‍ ബ്രഹ്മമെങ്കില്‍ എനിക്കും താങ്കള്‍ക്കും വ്യത്യസ്തമായ അനുഭവം എന്തുകൊണ്ട് ഉണ്ടാകുന്നു ?

അതിബുദ്ധിമാരായി നടിച്ചു നടക്കുന്ന അല്‍പ്പജ്ഞാനികളായ കുറെ പമ്പര-വിഡ്ഢികള്‍ സഭയില്‍ ഇത്തരം വാക്യങ്ങള്‍ വിളമ്പി കൈയടിയും, പണവും-പ്രശസ്തിയും കാലാകാലങ്ങളില്‍ നേടിയെടുത്തുവരാറുണ്ട്‌. ശേഷം കൈയടിയും, പണവും-പ്രശസ്തിയും ബ്രഹ്മത്തില്‍ ആരോപിച്ച് വേദമറിയാതെ കാലം കഴിക്കുന്നു.

ഉപാസകന്‍ ഉപസ്യനായിമാറില്ല, മാറിയാല്‍ ഉപാസനയുടെ ആവശ്യവുമില്ല.

Monday 16 February 2009

ഏകം സത് വിപ്രാ ബഹുധാവദന്തി

ലോകമെബാടും മതത്തിന്റെയും, ഈശ്വരന്റെയും, ചെകുത്താന്റെയും പേരില്‍ ആരാധനകളും തുടര്‍ന്ന് കലഹങ്ങളും പതിവായിരിക്കുന്നു. ലോകം വളരെ വേഗത്തില്‍ മാറികൊണ്ടിരിക്കുന്നു ആയതിനാല്‍ ആര്‍ക്കും ഈശ്വരനെ സ്മരിക്കാന്‍ സമയം തീരെ കിട്ടുന്നില്ല എന്ന് മറുപക്ഷവും. എന്തായാലും വേഷ, ഭാഷ, ദേശ വ്യതിയാനമാനുസരിച്ചു പലവിധ ആചാരങ്ങളും, അനാചാരങ്ങളും കൂടി കൂടി വരുന്നതായി നമുക്ക് നിസംശയം മനസിലാക്കാം.

ഭാരത ഇതിഹാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലുള്ള എല്ലാ മതങ്ങള്‍ക്കും മൂവായിരം വര്‍ഷത്തിന്മേല്‍ പഴക്കം കണ്ടത്താന്‍ സാധിക്കുകയില്ല, എല്ലാമതങ്ങളും ഉദ്ഘോഷിക്കുന്നത് അവരവരുടെ മതഗ്രന്ഥങ്ങളില്‍ അന്ധമായി വിശ്വസിക്കുക ശേഷം അതില്‍ പാണ്ഡിത്യം നേടുക, യുക്തിയുക്തമായ ഒരു ചിന്തക്കും പിന്നെ ഒരു പ്രാധാന്യവും കല്പിക്കുന്നില്ല്ല, അഥവാ യുക്തിപരമായ ഒരു വിചിന്തനം നടത്തുന്നവനെ മതഭ്രഷ്ട്ടനാക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു.

വളരെ യുക്തിപൂര്‍വ്വം മതങ്ങളെ കുറിച്ച് ഒരു താരതമ്യ പഠനം നടത്തിയാല്‍ ചിലപ്പോള്‍ സത്യാന്വേഷി അവിശ്വാസിയായി മാറിയേക്കാം !! കാരണം എല്ലാ മതഗ്രന്ഥങ്ങളിലും അത്ഭുതങ്ങളും, വ്യഭിചാര കഥകളും എങ്ങും നിഴലിച്ചു നില്‍ക്കുന്നു, വളരെ മികച്ച ആത്മിയവചനങ്ങള്‍ നിറഞ്ഞിരുക്കുന്ന ഗ്രന്ഥങ്ങളില്‍ അജ്ഞത പ്രചരിപ്പിക്കുന്ന ഇത്തരം തരംതാഴ്ന്ന പ്രകടനങ്ങള്‍ മഹത്വവല്കരിച്ചു ചിലര്‍ പണം ഉണ്ടാക്കുന്നു എന്നസത്യം സൂചിപ്പിക്കാതെവയ്യ !!


അന്നും ഇന്നും ഇപ്പോഴും എല്ലാ മത ഗ്രന്ഥങ്ങളും അവരവരുടെ ഗ്രന്ഥങ്ങളില്‍ കഴിവിനനുസരിച്ച് അത്ഭുതങ്ങള്‍ വാരിക്കോരി മഹത്വ്യവല്‍കരിച്ചുകൊണ്ടിരിക്കുന്നു, ആയതിനാല്‍ തന്നെ ഗ്രന്ഥ കര്‍ത്താക്കളുടെ വിജ്ഞാനജ്ഞാനങ്ങള്‍ക്ക് ആപേക്ഷികമായി ഗ്രന്ഥരചനയും നടന്നിരിക്കുന്നതായ് കാണാം, ഭാരതത്തില്‍ ജീവിച്ചിരുന്ന മഹര്‍ഷി ദയാനന്ദ സരസ്വതി മാത്രമാണ് അദേഹത്തിന്റെ സത്യര്‍ത്ഥപ്രകാശത്തില്‍ എല്ലാ മതത്തെയും നിഷ്പക്ഷമായി ഖന്ഡിച്ചിട്ടുള്ളത്, ആയതിനാല്‍ തന്നെ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ "സത്യാര്‍ത്ഥപ്രകാശം" നൂറ്റാണ്ടുകളെ അതിജീവിക്കും.

സുപ്രധാനമായ ഒരു കാര്യം എല്ലാ മതങ്ങളും അന്ധവിശ്വാസങ്ങളെ വര്‍ധിപ്പിച്ച് അജ്ഞതയില്‍ തപ്പുന്ന ഒരു കൂട്ടം ജനവിഭാഗങ്ങളെ സൃഷ്ടിച്ചെടുക്കുന്നു എന്ന സത്യം സ്മരിക്കാതെവയ്യ ! ജ്ഞാനത്തിലൂടെ വിശ്വാസത്തില്‍ എത്തുന്ന ഒരു ജനവിഭാഗം ലോകത്തില്‍ ഉണ്ടായിവന്നെങ്കില്‍ എത്രയോ നന്നയെന്നെ ! ഈശ്വരനുണ്ടോ എന്നോരുവന്നോട് ചോദിച്ചാല്‍ ചിലപ്പോള്‍ 90 % പേരും ശങ്കിച്ചുനിന്നെകാം എന്നാല്‍ പ്രേതമുണ്ടോ ? എന്നു ചോദിച്ചാല്‍ ആശങ്കയില്ലാതെ മറുപടി വന്നേക്കാം എന്താരിക്കാം ഇത്തരത്തില്‍ വ്യത്യസ്തമായ മറുപടികള്‍ ലഭ്യമാകുന്നത് ? ഈശ്വരന്‍ ഉണ്ട് എന്നാ അറിവ് ജ്ഞാനമായി മാറിയിട്ടില്ല. അപ്പോള്‍ അറിവും ജ്ഞാനവും തമ്മില്‍ ഉള്ള വ്യത്യാസം തിരിച്ചറിയേണ്ടിവരുന്നു മാറികൊണ്ടിരിക്കുന്ന വിവരത്തെ അറിവെന്നും, ഏതൊന്ന് അറിഞ്ഞാല്‍ പിന്നെ മറ്റൊന്നും അറിയണ്ടയോ അതിനെ ജ്ഞ്ഞനമെന്നു മനസിലാക്കാം

യുക്തിപരമായി അനുവാചകര്‍ നിരിക്ഷിക്കുകയാണെങ്കില്‍ ഈ ലോകത്തില്‍ മതം ഉണ്ടാകുന്നതിനു മുന്‍പേ ഈശ്വരന്‍ ഉണ്ടായിരിക്കണം ഈശ്വരന്‍ ഉണ്ടോ ? എന്ന ചോദ്യത്തിനു ഇപ്രകാരം ഉക്തിപരമായി ഒരു ഉത്തരം കണ്ടത്താം "ക്രിയ ഉണ്ടെങ്കില്‍ കര്‍ത്താവും ഉണ്ടാകണം" മതമെന്നാല്‍ അഭിപ്രായം എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ ആയതിനാല്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാകാലങ്ങളില്‍ രൂപപ്പെട്ട ആത്മീയ സാഹിത്യ കൃതികളെ നമുക്ക് മതങ്ങള്‍ എന്ന് വിളിക്കാം കാരണം രാമായണമഹാഭാരത ഇതിഹാസങ്ങള്‍ ഉള്‍പ്പെടെ എല്ലാ മത ഗ്രന്ഥങ്ങളിലും, ചരിത്രം രേഖപ്പെടുതിയിരുക്കുന്നു ആയതിനാല്‍ തന്നെ ഇത്തരം മത ഗ്രന്ഥങ്ങള്‍ ഈശ്വരകൃതം എന്ന് പറയാന്‍ കഴിയില്ല..


നിസാരമായി പോലും നിരീക്ഷിച്ചാല്‍ എല്ലാ മതങ്ങളും ദൈവത്തിന്റെ സൃഷ്ടിയേയും, ആ പരാമാത്മവിന്റെ മഹത്വത്തെകുറിച്ചും, പ്രക്രതിയെയും, ജീവാത്മാവായ മനുഷ്യന്റെ മോക്ഷപ്രാപ്തിക്ക് വേണ്ട മാര്‍ഗങ്ങളും മാത്രമാണ് പ്രമുഖമായും പരാമര്‍ശിക്കുന്നത് അല്ലാതെ ചെകുത്താനെ അല്ല. ദേശ, ഭാഷ, കാല വ്യതിയാനമനുസരിച്ച് പല പേരില്‍ വിളിക്കുന്നു എന്നു മാത്രം, പരബ്രമം, യഹോവ, അല്ലാഹൂ, ഗോഡ്, എന്നി വാക്കുകള്‍ എല്ലാം തന്നെ ഒന്നിനെ മാത്രം കുറിക്കുന്നു ആയതിനാല്‍ തന്നെ ഈശ്വരനെ അല്ലാതെ ആ പരാമാത്മവിന്റെ ഒരു സൃഷ്ടിയും ആരാധന യോഗ്യമല്ലതാകുന്നു അല്ലാത്തപക്ഷം ആ പരമാത്മാവിനെ നിന്ദിക്കുന്നതിന്നു തുല്യമാകുന്നു

ആരാണ് ഈശ്വരന്‍ ? ഈശ്വരന്‍ സര്‍വ്വശക്തനായിരിക്കണം ആയതിനാല്‍ ചെകുത്താനോ / പിശാചിണോ ഇവിടെ പ്രസക്തിയില്ല കാരണം ദൈവത്തിനേക്കാള്‍ ശക്തി കൂടുതല്‍ ഉള്ളവനോ അദേഹത്തിന്റെ ശക്തിക്കുള്ളില്‍ നില്‍ക്കാത്ത വേറെ ഒരു ശക്തിക്കും ഈ പ്രപഞ്ചത്തില്‍ സ്ഥാനമുണ്ടാവില്ല തീര്‍ച്ച.

അപ്രകാരം സര്‍വ്വശക്തനാകാണമെങ്കില്‍ സര്‍വ്വവ്യാപി അല്ലാത്ത ഒരു ശക്തിക്ക് സര്‍വ്വശക്തനായിരിക്കുവാന്‍ കഴി‌കയില്ല ആയതിനാല്‍ അദ്ദേഹം സര്‍വ്വവ്യാപിയാണ്.

സര്‍വ്വവ്യാപിയാകണമെങ്കില്‍ രൂപമുള്ള ഒന്നിന്നും വ്യാപിക്കുവാന്‍ കഴി‌കയില്ല ആയതിനാല്‍ അദ്ദേഹം അരൂപിയാണ്.

പ്രസ്തുത യോഗ്യത നേടിയൊരു ശക്തിക്ക് മാത്രമേ സര്‍വ്വജ്ഞ‍ന്‍ ആകാന്‍ കഴിയുകയുള്ളൂ കാരണം സര്‍വ്വവ്യാപിത്വം ഉണ്ടെങ്കില്‍ മാത്രമേ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവുകളും നേടുവാന്‍ കഴിയു, ഉദാഹരണം ഈ സൃഷ്ടി വൈഭവം തന്നെ.

കൂടാതെ ഈശ്വരന്‍ നിഷ്പക്ഷനയിരിക്കണം എന്തെനാല്‍ പക്ഷപാതം കാണിക്കുന്നവനെ എങ്ങനെ വിളിചാരാധിക്കും, എനിക്ക് ഒരു നിയമം നിങ്ങള്‍ക്ക് വേറൊരു നിയമം എന്നത് പ്രപഞ്ച നിയമത്തെ തെറ്റിക്കുന്നതാണ് ആയതിനാല്‍ ആ പരമാത്മാവ് തീര്‍ച്ചയായും നിഷ്പക്ഷനയിരിക്കും.
ഉദാഹരണം ജീവാത്മാവ് സര്‍വ്വസ്വതന്ത്രന്‍ എന്നതു തന്നെ.

അങ്ങനെ ആണെങ്കില്‍ അദ്ദേഹം ന്യായകരിയും ആയിരിക്കണം കാരണം അന്യായം പ്രവര്‍ത്തിക്കുന്നവന്റെ കുംബസാരത്തിലോ ? വഴിപാടിലോ ? ഈശ്വരന്‍ അവന്റെ പാപങ്ങള്‍ ക്ഷമിച്ചാല്‍ വേറൊരുവനോട് അദ്ദേഹം അന്യായം പ്രവര്‍ത്തിച്ചതിന്നു തുല്യമാകും, ആയതിനാല്‍ ന്യായമായത് കര്‍മ്മതിനനുസരിച്ചു സംശയതിന്നു ഇടയില്ലാതെ അണുവിട തെറ്റാതെ ഫലം ലഭ്യമാകും

ഇപ്രകാരമുള്ള എല്ലാവിധ ജ്ഞാനവും നല്‍കി നമ്മെ പരിപോഷിപ്പിക്കുന്ന ആ ജഗത്‌ ബ്രഹ്മത്തെ വേണ്ടവിധം അറിയാതെ പരസ്പരം മത സ്പര്‍ദ്ധ വളര്‍ത്തി കൊലവിളി നടത്തുന്നവര്‍ ജ്ഞാനം ആര്‍ജിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏക ദൈവ വിശ്വാസത്തിലേക്ക് നമുക്ക് മടങ്ങാം

"ഏകം സത് വിപ്രാ ബഹുധാവദന്തി"
(ഋഗ്വേദം 164.46)
"ഈശ്വരന്‍ ഒന്നേയുള്ളൂ ആ പരമാത്മാവിനെ അനന്ത നാമങ്ങളാല്‍ സ്തുതിക്കുന്നു"