Friday 25 September 2009

അഹം ബ്രഹ്മാസ്മി

ബ്രഹ്മയിവ ഇദം അഗ്ര ആസീത്‌
തത് ആത്മാനമേവ അവേതത്
അഹം ബ്രഹ്മാസ്മി ഇതി
ശതപത ബ്രഹ്മണം (ബ്രഹതാരണ്യോപനിഷ്യത്ത്)

ബ്രഹ്മം തിരിച്ചറിഞ്ഞു ഞാന്‍ ബ്രഹ്മമാണെന്നു കാരണം ബ്രഹ്മം സര്‍വ്വജ്ഞന്‍ ആകുന്നു.
ഇതാണ് പ്രസ്തുത മന്ത്രത്തിന്റെ രത്നച്ചുരുക്കം.

അഹം = ഞാന്‍,
ബ്രഹ്മ = ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നു,
അസ്മി = ആകുന്നു.

മഹാവാക്യമെന്നു അദ്വൈതികള്‍ അനുഭൂതി വാക്യമായി ഓമനിക്കുന്ന മുറിവാക്യങ്ങളായ
പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസി, തത്ത്വമസി, അയമാത്മാ ബ്രഹ്മ
എന്നിവ വേദവാക്യങ്ങള്‍ അല്ല. ഇവ ബ്രാഹമണ ഗ്രന്ഥങ്ങളില്‍ മാത്രം കാണപ്പെടുന്നു.

എല്ലാം ബ്രഹ്മമെങ്കില്‍ ഈ മുറിവാക്യങ്ങളെ ശങ്കരന്‍ മഹാവാക്യങ്ങളായി വ്യാഖ്യാനിച്ചത് ആര്‍ക്കു വേണ്ടി ?
ബ്രഹ്മത്തിനോ ?
അതോ ?
ജീവാത്മാവിനോ ?

എല്ലാം ബ്രഹ്മമെങ്കില്‍ ബ്രഹ്മത്തിനു ബ്രഹ്മ വ്യാഖ്യാനമോ ?

അനുഭൂതി വാക്യങ്ങള്‍ എന്നറിയപ്പെടുന്നവയിലെ അനുഭൂതി ആര്‍ക്കാണ് അനുഭവപ്പെടുന്നത് ? ബ്രഹ്മത്തിനോ ?
അതോ ? ...............!!!!!!

എല്ലാം ബ്രഹ്മമെങ്കില്‍ ബ്രഹ്മത്തിന്റെ ഗുണമെന്ത് ?
ആ ഗുണം എനിക്ക് ഉണ്ടോ ?
ഞാന്‍ ബ്രഹ്മമെങ്കില്‍ എനിക്കും താങ്കള്‍ക്കും വ്യത്യസ്തമായ അനുഭവം എന്തുകൊണ്ട് ഉണ്ടാകുന്നു ?

അതിബുദ്ധിമാരായി നടിച്ചു നടക്കുന്ന അല്‍പ്പജ്ഞാനികളായ കുറെ പമ്പര-വിഡ്ഢികള്‍ സഭയില്‍ ഇത്തരം വാക്യങ്ങള്‍ വിളമ്പി കൈയടിയും, പണവും-പ്രശസ്തിയും കാലാകാലങ്ങളില്‍ നേടിയെടുത്തുവരാറുണ്ട്‌. ശേഷം കൈയടിയും, പണവും-പ്രശസ്തിയും ബ്രഹ്മത്തില്‍ ആരോപിച്ച് വേദമറിയാതെ കാലം കഴിക്കുന്നു.

ഉപാസകന്‍ ഉപസ്യനായിമാറില്ല, മാറിയാല്‍ ഉപാസനയുടെ ആവശ്യവുമില്ല.

3 comments:

പാര്‍ത്ഥന്‍ said...

താങ്കളുടെ സംശയങ്ങളെല്ലാം മനനം ചെയ്ത് (ആ വിഷയങ്ങളെ ആരാധിച്ച്) ദർശിക്കുന്ന ഉത്തരങ്ങൾ അടുത്ത പോസ്റ്റിൽ പ്രതീക്ഷിക്കുന്നു.

ശംഭോ മഹാദേവാ!!
തെറ്റിദ്ധരിക്കേണ്ട. (ലാലേട്ടൻ സ്റ്റയിൽ)

പാര്‍ത്ഥന്‍ said...

പാർത്ഥനെക്കുറിച്ചെഴുതുമ്പോൾ ഇതുംകൂടി വായിക്കുന്നത് നല്ലതായിരിക്കും.

അഭിലാഷ് ആര്യ said...

പ്രിയ പാര്‍ത്ഥാ ഞാന്‍ താങ്കള്‍ പറഞ്ഞതും കൂടി വായിച്ചു, മറുപടിയും നല്‍കി. താങ്കള്‍ എന്റെ മറുപടി
വായിക്കും എന്ന് കരുതുന്നു. ഇനി എനിക്ക് പാര്‍ത്ഥാന്റെ മറുപടി തയ്യാറാക്കാം അല്ലെ ?