ബ്രഹ്മയിവ ഇദം അഗ്ര ആസീത്
തത് ആത്മാനമേവ അവേതത്
അഹം ബ്രഹ്മാസ്മി ഇതി
ശതപത ബ്രഹ്മണം (ബ്രഹതാരണ്യോപനിഷ്യത്ത്)
ബ്രഹ്മം തിരിച്ചറിഞ്ഞു ഞാന്‍ ബ്രഹ്മമാണെന്നു കാരണം ബ്രഹ്മം സര്‍വ്വജ്ഞന്‍ ആകുന്നു.
ഇതാണ് പ്രസ്തുത മന്ത്രത്തിന്റെ രത്നച്ചുരുക്കം.
അഹം = ഞാന്‍,
ബ്രഹ്മ = ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നു,
അസ്മി = ആകുന്നു.
മഹാവാക്യമെന്നു അദ്വൈതികള്‍ അനുഭൂതി വാക്യമായി ഓമനിക്കുന്ന മുറിവാക്യങ്ങളായ
പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസി, തത്ത്വമസി, അയമാത്മാ ബ്രഹ്മ
എന്നിവ വേദവാക്യങ്ങള്‍ അല്ല. ഇവ ബ്രാഹമണ ഗ്രന്ഥങ്ങളില്‍ മാത്രം കാണപ്പെടുന്നു.
എല്ലാം ബ്രഹ്മമെങ്കില്‍ ഈ മുറിവാക്യങ്ങളെ ശങ്കരന്‍ മഹാവാക്യങ്ങളായി വ്യാഖ്യാനിച്ചത് ആര്‍ക്കു വേണ്ടി ?
ബ്രഹ്മത്തിനോ ?
അതോ ?
ജീവാത്മാവിനോ ?
എല്ലാം ബ്രഹ്മമെങ്കില്‍ ബ്രഹ്മത്തിനു ബ്രഹ്മ വ്യാഖ്യാനമോ ?
അനുഭൂതി വാക്യങ്ങള്‍ എന്നറിയപ്പെടുന്നവയിലെ അനുഭൂതി ആര്‍ക്കാണ് അനുഭവപ്പെടുന്നത് ? ബ്രഹ്മത്തിനോ ?
അതോ ? ...............!!!!!!
എല്ലാം ബ്രഹ്മമെങ്കില്‍ ബ്രഹ്മത്തിന്റെ ഗുണമെന്ത് ?
ആ ഗുണം എനിക്ക് ഉണ്ടോ ?
ഞാന്‍ ബ്രഹ്മമെങ്കില്‍ എനിക്കും താങ്കള്‍ക്കും വ്യത്യസ്തമായ അനുഭവം എന്തുകൊണ്ട് ഉണ്ടാകുന്നു ?
അതിബുദ്ധിമാരായി നടിച്ചു നടക്കുന്ന അല്‍പ്പജ്ഞാനികളായ കുറെ പമ്പര-വിഡ്ഢികള്‍ സഭയില്‍ ഇത്തരം വാക്യങ്ങള്‍ വിളമ്പി കൈയടിയും, പണവും-പ്രശസ്തിയും കാലാകാലങ്ങളില്‍ നേടിയെടുത്തുവരാറുണ്ട്. ശേഷം കൈയടിയും, പണവും-പ്രശസ്തിയും ബ്രഹ്മത്തില്‍ ആരോപിച്ച് വേദമറിയാതെ കാലം കഴിക്കുന്നു.
ഉപാസകന്‍ ഉപസ്യനായിമാറില്ല, മാറിയാല്‍ ഉപാസനയുടെ ആവശ്യവുമില്ല.