ആത്മാവും, പരമാത്മാവും ഒന്നല്ല അവ രണ്ടാണ്,
പരമാത്മാവ് മാത്രമാണ് സച്ചിധനന്ദ രൂപം അല്ലാതെ ആത്മാവല്ല.
വിഷയധിതനായ ബ്രഹ്മം വാക്കിനും, മനസ്സിനും എന്നല്ല ഒന്നിനും വിഷയമല്ല എന്നത് ശരിയാണ്,
എന്നാല്‍ അവനവന്റെ ജ്ഞാനത്തിലധിഷ്ടിതമായി ബ്രഹ്മത്തെ കുറിച്ച് പറയാന്‍ കഴിയും.
തെളിവ് ആര്‍ഷ ഗ്രന്ഥങ്ങള്‍ തന്നെ.
ആത്മാവ് ഒന്നും ചെയ്യുന്നില്ല, പറയുന്നില്ല, അനുഭവിക്കുന്നില്ല എന്നത് ശരിയല്ല.
സുഖ ദുഃഖ അനുഭവങ്ങള്‍ പിന്നെ ആര്‍ക്കാണ് അനുഭവപ്പെടുന്നത് ?
കര്‍ത്താവ് ഈശ്വരനും, ഭോക്താവ് ആത്മാവുമാണ് ഇവ രണ്ടും ഒന്നല്ല.
ഈശ്വരന്‍ സൃഷ്ട്ടി നടത്തിയത് ഈശ്വരന് വേണ്ടിയല്ലതതിനാല്‍ തന്നെ.
ബ്രഹ്മം അനാദിയാണ് കാരണം ജനിച്ചത് മാത്രമേ മരിക്കുകയുള്ളൂ.
സര്‍വ്വവ്യാപിയയതിനാല്‍ ഈശ്വരന്‍ അരൂപിയാണ്,
സത്വ, രജ, തമോ ഗുണങ്ങള്‍ ഇല്ലാത്തതിനാല്‍ അദേഹം നിര്‍ഗുണന്‍ ആണ്,
സര്‍വ്വ ശക്തനായതിനാല്‍ നിര്‍ഭയന്‍ ആണ്,
നിരാകാരന്‍ ആയതിനാല്‍ വികാരവും ഇല്ല,
സര്‍വ്വജ്ഞനായ ഈശ്വരന് ബുദ്ധിയില്ല എന്നത് വിഡ്ഢിത്തമല്ലേ ?
അഹോരാത്രം നടന്നുവരുന്ന സൃഷ്ട്ടി യഞ്ജം വീക്ഷിച്ചതില്‍ നിന്നാണോ ഈശ്വരന്‍ കര്‍മ്മം ചെയ്യുന്നില്ല
എന്നത് കണ്ടെത്തിയത് ?
ഉപാസന വ്യര്‍ത്ഥമാകുന്ന തരത്തിലാണോ ഈശ്വരന്‍ അപ്രപ്രിയന്‍ ?
ബ്രഹ്മം സാകരമായി തീരുന്നത് ഭക്തന്‍മാരുടെ അജ്ഞതയിലും,
മനോരോഗത്താലും ആയിരിക്കാം.
മതമെന്നാല്‍ അഭിപ്രായം എന്ന് മാത്രമാണ്,
ഹൈന്ദവം എന്നത് മതം അല്ലാത്തപ്പോള്‍
ഏത് മതത്തിലാണ് രൂപമുള്ള ദൈവങ്ങളെ സൃഷ്ട്ടിച്ചിരുക്കുന്നത് ?
അള്ളാഹുവിനോ, യെഹോവക്കോ രൂപം ഉള്ളതായി പ്രത്യക്ഷത്തില്‍ കാണുന്നില്ല.
അവതാരങ്ങള്‍ ഒരുകൂട്ടം മനോരോഗികള്‍ക്ക് ആശ്വാസം നല്‍കി
പരോക്ഷമായ് പിടിച്ചു പറിക്കുന്ന തസ്കര പ്രഭുക്കള്‍ മാത്രമാണ്.
ഈശ്വരന്‍ സര്‍വ്വവ്യാപിയും, സര്‍വ്വശക്തനുമായതിനാല്‍ അവതാരം അനാവശ്യം.
ദൈവ പുത്രന്മാര്‍ ആരൊക്കെ എന്ന് സുചിപ്പിക്കാമായിരുന്നു,
ഒരാള്‍ യേശു ആയിരിക്കാം മറ്റെയാള്‍ ?
ബൈബിള്‍ പ്രകാരം ദൈവപുത്രന്റെ അമ്മ എന്നതില്‍ ഉപരി
അവര്‍ ദൈവത്തിന്റെ ഭാര്യയുമാണ്.
കാരണം ആദത്തെ സൃഷ്ട്ടിച്ചതുപോലെ അല്ല യേശുവിനെ സൃഷ്ട്ടിച്ചത്.
നമ്മുടെ നാട്ടില്‍ മോഹല്‍ ലാല്‍, മമ്മൂട്ടി എന്നിവരെ ആരധിക്കുനതുപോലെ
മേല്‍ പറഞ്ഞവരെ സത്യത്തെ അറിയാതെ ഭയന്നരധിക്കും.
വിശ്വാസത്തില്‍ നിന്ന് ജ്ഞാനം എന്നതില്‍ നിന്ന്
ജ്ഞാനത്തില്‍ നിന്ന് വിശ്വാസം ഉണ്ടായിവരുന്നത് വരെ
ഈ നാടകം തുടര്‍ന്നുകൊണ്ടിരിക്കും.
ഹിന്ദു പുരാണങ്ങള്‍ എന്നത് കെട്ടുകഥകള്‍ മാത്രമാണ് ഇക്കാര്യം ശ്രെയസില്‍ ശ്രീ എഴുതിയുരിക്കുന്നു. കുറെ കപട ആചാര്യരാമന്‍മാര്‍ എഴുതിയുണ്ടാക്കിയ നവീന ഗ്രന്ഥങ്ങള്‍ മാത്രമാണ് അവ. ആവശ്യമെങ്കില്‍ തെളിയിക്കാം.
വേദത്തെ തള്ളിപ്പറഞ്ഞ കാലം മുതല്‍ അനാചാരങ്ങള്‍ വര്‍ദ്ധിച്ചുവന്നു.
ജൈനന്മാരാണ് വിഗ്രഹാരാധന തുടങ്ങി വച്ചത്.
ഈശ്വരനെ അല്ലാതെ അദ്ദേഹത്തിന്റെ സൃഷ്ടികളെ ഒന്നിനെയും ആരാധിക്കാന്‍ പാടില്ല,
അത് ഏത് ഭാവത്തില്‍ ആണെങ്കിലും.
ആത്മവിശ്വാസം ഇല്ലാത്തവരെ കുറിച്ച് എന്ത് പറയാന്‍, അവനെ
ആള്‍ ദൈവങ്ങള്‍ വിഘ്നേശ്വരനെയും, ഉണ്ണികണ്ണനെയും കാണിച്ചു വഞ്ചിച്ചു വാഴട്ടെ !
സായുജ്യമെന്ന തോന്നല്‍ മിഥ്യ ആണെന്ന് സമ്മതിച്ചതില്‍ സന്തോഷം.
സരസ്വതി എന്നത് വീണ പിടിച്ച് അരയന്നത്തിന്റെ പുറത്തിരിക്കുന്ന സ്ത്രീ രൂപമല്ല.
അത് ഈശ്വരന്റെ നാമങ്ങളില്‍ ഒന്നുമാത്രമാണ് .
ചിത്രകാരന്റെ ഭാവനയില്‍ നിലവിലെ രൂപം ഉണ്ടായി വന്നുയെന്നു മാത്രം.
അന്ധവിശ്വാസം ഒരിക്കലും ആത്മ വിശ്വാസം നേടി തരില്ല,
അവ തിന്മയിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.
കൃഷ്ണനും, ക്രിസ്തുവും ജീവിച്ചിരുന്ന യുഗപുരുഷന്‍മാര്‍ മാത്രമാണ്,
അവരുടെ ആശയങ്ങള്‍ കലര്പ്പോടുകൂടി ഭാഗികമായി
ഇന്നും നിലനില്‍ക്കുന്നത് തന്നെയാണ് തെളിവ്.
സുഖവും ദുഖവും പങ്കുവയ്ക്കാന്‍ കഴിയുന്ന ഒന്നല്ല കാരണം,
പ്രസ്തുത അനുഭവങ്ങള്‍ ആത്മാവിന് മാത്രമാണ് ഉളവാകുന്നത്.
എന്റെയും, താങ്കളുടെയും ആത്മാവ് ഒന്നല്ല എന്നതിനാല്‍
ഒരേ അനുഭവങ്ങള്‍ പരസ്പരം ഒരുപോലെ ഒരിക്കലും ഉണ്ടാകുന്നില്ല.
അറിവില്ലാത്തവര്‍ ദുഃഖം പങ്കിടാന്‍ വരുന്ന സുഹൃത്തിനെ
ഈശരനായ് കണ്ടെന്നുവരാം. പക്ഷേ ശരി ഇതാണ് എന്ന് പറയരുത്.
അറിവിയില്ലയിമ കാട്ടുവാസിയെയും, നഗരവാസിയെയും ഒരുപോലെ തന്നെയാണ്.
ആദിത്യനമസ്കാരം നടത്തുന്ന നഗരവാസികള്‍ ഇന്നും ഉണ്ട്.
so called ബ്രാഹ്മണന്മാരും സൂര്യനെ ആരധിക്കുനുണ്ട്.
ദോക്ഷമല്ലാത്ത അന്ധവിശ്വാസം താങ്കള്‍ പ്രോത്സാഹിപ്പിക്കുമോ ?
തസ്ക്കരനു മോക്ഷണം എന്നപോലെയാണ് കപട സന്യാസിക്കു ആത്മീയത
ഇവ മറ്റുള്ളവര്‍ക്ക് ആസ്വസമെന്കില്‍ താങ്കള്‍ എതിര്‍ക്കില്ലേ ?
ചിന്താ ശക്തി കുറഞ്ഞവര്‍ ആരെങ്കിലും ഉണ്ടോ ?
ചിന്തിക്കുന്നത് ഒരു അദ്ധ്വാനമായി കാണുന്നവരെ സന്തോഷിപ്പിക്കണോ ?
ഈശ്വരനെ സ്വയം മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ,
ഗുരു ഒരു മാര്‍ഗം മാത്രം. കാരണം ഗുരുവും, ശിഷ്യനും
രണ്ടാത്മാക്കള്‍ ആണെന്നത് തന്നെ,
ഒന്നെങ്കില്‍ ലോകത്ത് ഒരാള്‍ ആത്മസാക്ഷാത്കാരം നേടിയാല്‍ മാത്രം മതിയാരുന്നു.
ആയതിനാല്‍ തന്‍ തന്നെ അറിയുന്നതല്ല ഈശ്വരന്.
ഈശ്വരന് എന്താണെന്നു മനസ്സിലായാല്‍ യോഗികള്‍ക്ക്
എന്നല്ല ആര്‍ക്കും വിഗ്രഹാരാധന ആവശ്യമില്ല.
ആത്മസാക്ഷാല്‍ക്കാരം നേടിയവര്‍ കാര്യത്തിന്റെ കാരണത്തെ അറിയുന്നു,
ആയതിനാല്‍ യോഗികള്‍ക്ക് എല്ലാം അറിയാം എന്ന് പറയുന്നത്.
പക്ഷെ ! സൃഷ്ട്ടിയുടെ രഹസ്യം ഇന്നും രഹസ്യമാണ് എന്ന സത്യം സ്മരിക്കാതെ വയ്യ.
ആയതിനാല്‍ എല്ലാം അറിയുന്നവന്‍ അവന്‍ മാത്രം അത്രേ !!!
ഈയുള്ളവന്റെ അഭിപ്രായം ഇപ്രകാരം ആകുന്നു.