ആത്മീയം
Thursday, 7 July 2011
Sree Padmanabha Swamy Temple property - Attempt at a necessary Hindu vision
Friday, 6 May 2011
Track works-002
X¼n-bp-sS kZv_p²n
X-¼n hopw Nn-´m-Ip-g-¸¯nem-bn.... A-t¸mÄ th-Zw sh-sdbpw D-tm? H-cp ]p-kv-X-Iw kzXth \Ã-Xm-sW-¦n AXn\v C-¯-c-sam-cp t]-cn-sâ B-h-iy-I-X-sb-´mWv?
hopw X¼n Zpx-J-t¯m-sS Ic-ªp {]m-À-°n¨p: P-K-Zo-iz-cm... k-Xyw sh-fn-s¸-Sp-¯n- X-tcW-ta...!
G-Iw k-Zv hn-{]m-x _lp-[m- hZ´n
]et]cpIÄ ]dbpt¼mgpw kXyhkvXphmb ]-c-am-ßm-hv H¶pam{XamWv; AXn\v ]ecq]anÃ. I]S]ptcmlnXÀ aäp ]eXpw ]dtª¡mw. E-tKz-Zw 164.46
Bcy-k-am-Pw
]n._n. \-¼À þ 44,
Xn-cp-h-\-´-]pcw.
94 00 000 600
Saturday, 22 January 2011
ആര്യസമാജം
Font Rachana
ആത്മീയവും ഭൗതികവുമായ പരിപൂര്‍ണ വികാസത്തിന് നമുക്ക് ശരിയായ അറിവ് ആവശ്യമാണ്.
ഈ കാലഘട്ടത്തില്‍ ജ്‍ഞാന ദാഹികളായ സത്യാന്വേഷികള്‍ പോലും വഴിപിഴച്ചു പോകാറുള്ളത് നമ്മുക്കറിവുള്ളതാണല്ലോ? ഇത്തരക്കാരെ സ്വന്തം പ്രസ്ഥാനത്തിന്‍റെ വിശ്വാസപ്രമാണങ്ങള്‍ പരമപ്രമാണമാണെന്ന് ധരിപ്പിക്കുകയും, കാലങ്ങളായി ആവശ്യാനുസരണം ഉപയോഗിച്ച് ഉപേക്ഷിച്ചു പോരുന്നു. കൂടാതെ, മനുഷ്യന്‍റെ ചിന്താസ്വാതന്ത്ര്യത്തെ മരവിപ്പിച്ച് മനസ്സിനെയും ബുദ്ധിയെയും അടിമപ്പെടുത്തി വിശ്വാസങ്ങളുടെ തുറുങ്കില്‍ അടക്കുന്നു.
അനവധി വിശ്വാസങ്ങള്‍ നമുക്കുചുറ്റും പരക്കുന്പോള്‍ ! നാം ഇതില്‍ ഏതിനെയാണ് പ്രമാണമാക്കുക ?
വിശ്വാസങ്ങളില്‍ സത്യം അന്തര്‍ലീനമായിരിക്കുന്പോള്‍ ശരിയായ സത്യത്തെ അന്വേഷിക്കാന്‍ നാം നിര്‍ന്ധിതനാകെണ്ടിവരും അപ്പോള്‍ ബുദ്ധിക്കും യുക്തിക്കും ഉണര്‍വേകുന്ന ഒരു സത്യസിദ്ധാന്തം നമുക്കാവശ്യമായിതീരുന്നു.
കാപട്യങ്ങള്‍ക്കൊരറുതി വരുത്തികൊണ്ട് സത്യാര്‍ത്ഥങ്ങളെ പ്രകാശിപ്പിക്കുവാന്‍ ആര്യസമാജം ഇവിടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.
Sunday, 27 September 2009
ആരാധന - പ്രാര്‍ത്ഥന - ഉപാസന
Saturday, 26 September 2009
ഈശ്വരന് - നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം
Friday, 25 September 2009
അഹം ബ്രഹ്മാസ്മി
തത് ആത്മാനമേവ അവേതത്
അഹം ബ്രഹ്മാസ്മി ഇതി
ശതപത ബ്രഹ്മണം (ബ്രഹതാരണ്യോപനിഷ്യത്ത്)
ബ്രഹ്മം തിരിച്ചറിഞ്ഞു ഞാന്‍ ബ്രഹ്മമാണെന്നു കാരണം ബ്രഹ്മം സര്‍വ്വജ്ഞന്‍ ആകുന്നു.
ഇതാണ് പ്രസ്തുത മന്ത്രത്തിന്റെ രത്നച്ചുരുക്കം.
അഹം = ഞാന്‍,
ബ്രഹ്മ = ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നു,
അസ്മി = ആകുന്നു.
മഹാവാക്യമെന്നു അദ്വൈതികള്‍ അനുഭൂതി വാക്യമായി ഓമനിക്കുന്ന മുറിവാക്യങ്ങളായ
പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസി, തത്ത്വമസി, അയമാത്മാ ബ്രഹ്മ
എന്നിവ വേദവാക്യങ്ങള്‍ അല്ല. ഇവ ബ്രാഹമണ ഗ്രന്ഥങ്ങളില്‍ മാത്രം കാണപ്പെടുന്നു.
എല്ലാം ബ്രഹ്മമെങ്കില്‍ ഈ മുറിവാക്യങ്ങളെ ശങ്കരന്‍ മഹാവാക്യങ്ങളായി വ്യാഖ്യാനിച്ചത് ആര്‍ക്കു വേണ്ടി ?
ബ്രഹ്മത്തിനോ ?
അതോ ?
ജീവാത്മാവിനോ ?
എല്ലാം ബ്രഹ്മമെങ്കില്‍ ബ്രഹ്മത്തിനു ബ്രഹ്മ വ്യാഖ്യാനമോ ?
അനുഭൂതി വാക്യങ്ങള്‍ എന്നറിയപ്പെടുന്നവയിലെ അനുഭൂതി ആര്‍ക്കാണ് അനുഭവപ്പെടുന്നത് ? ബ്രഹ്മത്തിനോ ?
അതോ ? ...............!!!!!!
എല്ലാം ബ്രഹ്മമെങ്കില്‍ ബ്രഹ്മത്തിന്റെ ഗുണമെന്ത് ?
ആ ഗുണം എനിക്ക് ഉണ്ടോ ?
ഞാന്‍ ബ്രഹ്മമെങ്കില്‍ എനിക്കും താങ്കള്‍ക്കും വ്യത്യസ്തമായ അനുഭവം എന്തുകൊണ്ട് ഉണ്ടാകുന്നു ?
അതിബുദ്ധിമാരായി നടിച്ചു നടക്കുന്ന അല്‍പ്പജ്ഞാനികളായ കുറെ പമ്പര-വിഡ്ഢികള്‍ സഭയില്‍ ഇത്തരം വാക്യങ്ങള്‍ വിളമ്പി കൈയടിയും, പണവും-പ്രശസ്തിയും കാലാകാലങ്ങളില്‍ നേടിയെടുത്തുവരാറുണ്ട്. ശേഷം കൈയടിയും, പണവും-പ്രശസ്തിയും ബ്രഹ്മത്തില്‍ ആരോപിച്ച് വേദമറിയാതെ കാലം കഴിക്കുന്നു.
ഉപാസകന്‍ ഉപസ്യനായിമാറില്ല, മാറിയാല്‍ ഉപാസനയുടെ ആവശ്യവുമില്ല.
Monday, 16 February 2009
ഏകം സത് വിപ്രാ ബഹുധാവദന്തി
ഭാരത ഇതിഹാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലുള്ള എല്ലാ മതങ്ങള്‍ക്കും മൂവായിരം വര്‍ഷത്തിന്മേല്‍ പഴക്കം കണ്ടത്താന്‍ സാധിക്കുകയില്ല, എല്ലാമതങ്ങളും ഉദ്ഘോഷിക്കുന്നത് അവരവരുടെ മതഗ്രന്ഥങ്ങളില്‍ അന്ധമായി വിശ്വസിക്കുക ശേഷം അതില്‍ പാണ്ഡിത്യം നേടുക, യുക്തിയുക്തമായ ഒരു ചിന്തക്കും പിന്നെ ഒരു പ്രാധാന്യവും കല്പിക്കുന്നില്ല്ല, അഥവാ യുക്തിപരമായ ഒരു വിചിന്തനം നടത്തുന്നവനെ മതഭ്രഷ്ട്ടനാക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു.
വളരെ യുക്തിപൂര്‍വ്വം മതങ്ങളെ കുറിച്ച് ഒരു താരതമ്യ പഠനം നടത്തിയാല്‍ ചിലപ്പോള്‍ സത്യാന്വേഷി അവിശ്വാസിയായി മാറിയേക്കാം !! കാരണം എല്ലാ മതഗ്രന്ഥങ്ങളിലും അത്ഭുതങ്ങളും, വ്യഭിചാര കഥകളും എങ്ങും നിഴലിച്ചു നില്‍ക്കുന്നു, വളരെ മികച്ച ആത്മിയവചനങ്ങള്‍ നിറഞ്ഞിരുക്കുന്ന ഗ്രന്ഥങ്ങളില്‍ അജ്ഞത പ്രചരിപ്പിക്കുന്ന ഇത്തരം തരംതാഴ്ന്ന പ്രകടനങ്ങള്‍ മഹത്വവല്കരിച്ചു ചിലര്‍ പണം ഉണ്ടാക്കുന്നു എന്നസത്യം സൂചിപ്പിക്കാതെവയ്യ !!
അന്നും ഇന്നും ഇപ്പോഴും എല്ലാ മത ഗ്രന്ഥങ്ങളും അവരവരുടെ ഗ്രന്ഥങ്ങളില്‍ കഴിവിനനുസരിച്ച് അത്ഭുതങ്ങള്‍ വാരിക്കോരി മഹത്വ്യവല്‍കരിച്ചുകൊണ്ടിരിക്കുന്നു, ആയതിനാല്‍ തന്നെ ഗ്രന്ഥ കര്‍ത്താക്കളുടെ വിജ്ഞാനജ്ഞാനങ്ങള്‍ക്ക് ആപേക്ഷികമായി ഗ്രന്ഥരചനയും നടന്നിരിക്കുന്നതായ് കാണാം, ഭാരതത്തില്‍ ജീവിച്ചിരുന്ന മഹര്‍ഷി ദയാനന്ദ സരസ്വതി മാത്രമാണ് അദേഹത്തിന്റെ സത്യര്‍ത്ഥപ്രകാശത്തില്‍ എല്ലാ മതത്തെയും നിഷ്പക്ഷമായി ഖന്ഡിച്ചിട്ടുള്ളത്, ആയതിനാല്‍ തന്നെ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ "സത്യാര്‍ത്ഥപ്രകാശം" നൂറ്റാണ്ടുകളെ അതിജീവിക്കും.
സുപ്രധാനമായ ഒരു കാര്യം എല്ലാ മതങ്ങളും അന്ധവിശ്വാസങ്ങളെ വര്‍ധിപ്പിച്ച് അജ്ഞതയില്‍ തപ്പുന്ന ഒരു കൂട്ടം ജനവിഭാഗങ്ങളെ സൃഷ്ടിച്ചെടുക്കുന്നു എന്ന സത്യം സ്മരിക്കാതെവയ്യ ! ജ്ഞാനത്തിലൂടെ വിശ്വാസത്തില്‍ എത്തുന്ന ഒരു ജനവിഭാഗം ലോകത്തില്‍ ഉണ്ടായിവന്നെങ്കില്‍ എത്രയോ നന്നയെന്നെ ! ഈശ്വരനുണ്ടോ എന്നോരുവന്നോട് ചോദിച്ചാല്‍ ചിലപ്പോള്‍ 90 % പേരും ശങ്കിച്ചുനിന്നെകാം എന്നാല്‍ പ്രേതമുണ്ടോ ? എന്നു ചോദിച്ചാല്‍ ആശങ്കയില്ലാതെ മറുപടി വന്നേക്കാം എന്താരിക്കാം ഇത്തരത്തില്‍ വ്യത്യസ്തമായ മറുപടികള്‍ ലഭ്യമാകുന്നത് ? ഈശ്വരന്‍ ഉണ്ട് എന്നാ അറിവ് ജ്ഞാനമായി മാറിയിട്ടില്ല. അപ്പോള്‍ അറിവും ജ്ഞാനവും തമ്മില്‍ ഉള്ള വ്യത്യാസം തിരിച്ചറിയേണ്ടിവരുന്നു മാറികൊണ്ടിരിക്കുന്ന വിവരത്തെ അറിവെന്നും, ഏതൊന്ന് അറിഞ്ഞാല്‍ പിന്നെ മറ്റൊന്നും അറിയണ്ടയോ അതിനെ ജ്ഞ്ഞനമെന്നു മനസിലാക്കാം
യുക്തിപരമായി അനുവാചകര്‍ നിരിക്ഷിക്കുകയാണെങ്കില്‍ ഈ ലോകത്തില്‍ മതം ഉണ്ടാകുന്നതിനു മുന്‍പേ ഈശ്വരന്‍ ഉണ്ടായിരിക്കണം ഈശ്വരന്‍ ഉണ്ടോ ? എന്ന ചോദ്യത്തിനു ഇപ്രകാരം ഉക്തിപരമായി ഒരു ഉത്തരം കണ്ടത്താം "ക്രിയ ഉണ്ടെങ്കില്‍ കര്‍ത്താവും ഉണ്ടാകണം" മതമെന്നാല്‍ അഭിപ്രായം എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ ആയതിനാല്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാകാലങ്ങളില്‍ രൂപപ്പെട്ട ആത്മീയ സാഹിത്യ കൃതികളെ നമുക്ക് മതങ്ങള്‍ എന്ന് വിളിക്കാം കാരണം രാമായണമഹാഭാരത ഇതിഹാസങ്ങള്‍ ഉള്‍പ്പെടെ എല്ലാ മത ഗ്രന്ഥങ്ങളിലും, ചരിത്രം രേഖപ്പെടുതിയിരുക്കുന്നു ആയതിനാല്‍ തന്നെ ഇത്തരം മത ഗ്രന്ഥങ്ങള്‍ ഈശ്വരകൃതം എന്ന് പറയാന്‍ കഴിയില്ല..
നിസാരമായി പോലും നിരീക്ഷിച്ചാല്‍ എല്ലാ മതങ്ങളും ദൈവത്തിന്റെ സൃഷ്ടിയേയും, ആ പരാമാത്മവിന്റെ മഹത്വത്തെകുറിച്ചും, പ്രക്രതിയെയും, ജീവാത്മാവായ മനുഷ്യന്റെ മോക്ഷപ്രാപ്തിക്ക് വേണ്ട മാര്‍ഗങ്ങളും മാത്രമാണ് പ്രമുഖമായും പരാമര്‍ശിക്കുന്നത് അല്ലാതെ ചെകുത്താനെ അല്ല. ദേശ, ഭാഷ, കാല വ്യതിയാനമനുസരിച്ച് പല പേരില്‍ വിളിക്കുന്നു എന്നു മാത്രം, പരബ്രമം, യഹോവ, അല്ലാഹൂ, ഗോഡ്, എന്നി വാക്കുകള്‍ എല്ലാം തന്നെ ഒന്നിനെ മാത്രം കുറിക്കുന്നു ആയതിനാല്‍ തന്നെ ഈശ്വരനെ അല്ലാതെ ആ പരാമാത്മവിന്റെ ഒരു സൃഷ്ടിയും ആരാധന യോഗ്യമല്ലതാകുന്നു അല്ലാത്തപക്ഷം ആ പരമാത്മാവിനെ നിന്ദിക്കുന്നതിന്നു തുല്യമാകുന്നു
ആരാണ് ഈശ്വരന്‍ ? ഈശ്വരന്‍ സര്‍വ്വശക്തനായിരിക്കണം ആയതിനാല്‍ ചെകുത്താനോ / പിശാചിണോ ഇവിടെ പ്രസക്തിയില്ല കാരണം ദൈവത്തിനേക്കാള്‍ ശക്തി കൂടുതല്‍ ഉള്ളവനോ അദേഹത്തിന്റെ ശക്തിക്കുള്ളില്‍ നില്‍ക്കാത്ത വേറെ ഒരു ശക്തിക്കും ഈ പ്രപഞ്ചത്തില്‍ സ്ഥാനമുണ്ടാവില്ല തീര്‍ച്ച.
അപ്രകാരം സര്‍വ്വശക്തനാകാണമെങ്കില്‍ സര്‍വ്വവ്യാപി അല്ലാത്ത ഒരു ശക്തിക്ക് സര്‍വ്വശക്തനായിരിക്കുവാന്‍ കഴികയില്ല ആയതിനാല്‍ അദ്ദേഹം സര്‍വ്വവ്യാപിയാണ്.
സര്‍വ്വവ്യാപിയാകണമെങ്കില്‍ രൂപമുള്ള ഒന്നിന്നും വ്യാപിക്കുവാന്‍ കഴികയില്ല ആയതിനാല്‍ അദ്ദേഹം അരൂപിയാണ്.
പ്രസ്തുത യോഗ്യത നേടിയൊരു ശക്തിക്ക് മാത്രമേ സര്‍വ്വജ്ഞന്‍ ആകാന്‍ കഴിയുകയുള്ളൂ കാരണം സര്‍വ്വവ്യാപിത്വം ഉണ്ടെങ്കില്‍ മാത്രമേ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവുകളും നേടുവാന്‍ കഴിയു, ഉദാഹരണം ഈ സൃഷ്ടി വൈഭവം തന്നെ.
കൂടാതെ ഈശ്വരന്‍ നിഷ്പക്ഷനയിരിക്കണം എന്തെനാല്‍ പക്ഷപാതം കാണിക്കുന്നവനെ എങ്ങനെ വിളിചാരാധിക്കും, എനിക്ക് ഒരു നിയമം നിങ്ങള്‍ക്ക് വേറൊരു നിയമം എന്നത് പ്രപഞ്ച നിയമത്തെ തെറ്റിക്കുന്നതാണ് ആയതിനാല്‍ ആ പരമാത്മാവ് തീര്‍ച്ചയായും നിഷ്പക്ഷനയിരിക്കും.
ഉദാഹരണം ജീവാത്മാവ് സര്‍വ്വസ്വതന്ത്രന്‍ എന്നതു തന്നെ.
അങ്ങനെ ആണെങ്കില്‍ അദ്ദേഹം ന്യായകരിയും ആയിരിക്കണം കാരണം അന്യായം പ്രവര്‍ത്തിക്കുന്നവന്റെ കുംബസാരത്തിലോ ? വഴിപാടിലോ ? ഈശ്വരന്‍ അവന്റെ പാപങ്ങള്‍ ക്ഷമിച്ചാല്‍ വേറൊരുവനോട് അദ്ദേഹം അന്യായം പ്രവര്‍ത്തിച്ചതിന്നു തുല്യമാകും, ആയതിനാല്‍ ന്യായമായത് കര്‍മ്മതിനനുസരിച്ചു സംശയതിന്നു ഇടയില്ലാതെ അണുവിട തെറ്റാതെ ഫലം ലഭ്യമാകും
ഇപ്രകാരമുള്ള എല്ലാവിധ ജ്ഞാനവും നല്‍കി നമ്മെ പരിപോഷിപ്പിക്കുന്ന ആ ജഗത് ബ്രഹ്മത്തെ വേണ്ടവിധം അറിയാതെ പരസ്പരം മത സ്പര്‍ദ്ധ വളര്‍ത്തി കൊലവിളി നടത്തുന്നവര്‍ ജ്ഞാനം ആര്‍ജിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏക ദൈവ വിശ്വാസത്തിലേക്ക് നമുക്ക് മടങ്ങാം
"ഏകം സത് വിപ്രാ ബഹുധാവദന്തി"
(ഋഗ്വേദം 164.46)
"ഈശ്വരന്‍ ഒന്നേയുള്ളൂ ആ പരമാത്മാവിനെ അനന്ത നാമങ്ങളാല്‍ സ്തുതിക്കുന്നു"